28 September Tuesday

എംപിമാരുടെ ലക്ഷദ്വീപ് സന്ദർശനം ; ഹർജി ഭേദഗതിചെയ്ത് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 20, 2021


കൊച്ചി  
ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ എംപിമാർ നൽകിയ ഹർജി ഭേദഗതിചെയ്ത് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. സന്ദർശനത്തിന് അനുമതി തേടി എംപിമാർ സമർപ്പിച്ച അപേക്ഷ ലക്ഷദ്വീപ് കലക്ടർ നിരസിച്ചിരുന്നു. ഇതേത്തുടർന്നാണ് ഹർജി പുതുക്കി സമർപ്പിക്കാൻ കോടതി നിർദേശിച്ചത്.

എംപിമാരായ എളമരം കരീം, വി ശിവദാസൻ, എ എം ആരിഫ്, ടി എൻ പ്രതാപൻ, ഹൈബി ഈഡൻ എന്നിവർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്റെ പരിഗണനയിലുള്ളത്.

കോവിഡ് പ്രോട്ടോകോൾ പാലിക്കാമെന്ന്  വ്യക്തമാക്കിയിട്ടും സന്ദർശനാനുമതി നിഷേധിച്ചതിനെ തുടർന്നാണ് എംപിമാർ കോടതിയെ സമീപിച്ചത്. എംപിമാരുടെ സന്ദർശനം രാഷ്ട്രീയപ്രേരിതമാണെന്ന്‌ ആരോപിച്ചാണ് കലക്ടർ അനുമതി നിഷേധിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top