28 November Saturday

സിബിഐക്ക് തിരിച്ചടി: ലൈഫ് മിഷനില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020

 കൊച്ചി> ലൈഫ് മിഷന്‍ കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന സിബിഐയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം നല്‍കണമെന്നും  കേസില്‍ സിബിഐക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകേണ്ടതുണ്ടെന്നും സിബിഐ അഭിഭാഷകന്‍ വിശദികരിച്ചു.

 കേവലം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി മാത്രമാണ് സി ബി ഐ ഒക്ടോബര്‍ 13നു  ഇടക്കാല സ്റ്റേ ഉത്തരവ് ഉണ്ടായകേസില്‍  15നു  ഇത്തരത്തിലൊരു ഹര്‍ജി ഫയല്‍ ചെയ്തതെന്നും സര്‍ക്കാരിന് ദുഷ്‌പേരുണ്ടാക്കുക മാത്രമാണ് അത്തരമൊരു ഹര്‍ജിയുടെ ലക്ഷ്യമെന്നും ലൈഫ്മിഷന്‍ ബോധിപ്പിച്ചു.

എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിനു ശേഷം അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനു സൗകര്യമായ  തീയതി മനസ്സിലാക്കി ആവശ്യമെങ്കില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്യാന്‍ സിബിഐയോട്  കോടതി നിര്‍ദേശിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top