20 February Wednesday
ഇന്ത്യന്‍ ഒളിമ്പിക്ക് അസോസിയേഷന് രൂക്ഷ വിമര്‍ശനം

കേരള ഒളിമ്പിക് അസോസിയേഷന്‍ വോട്ടെടുപ്പ് കൊച്ചിയിലേക്ക് മാറ്റല്‍: അപ്പീല്‍ ഹൈക്കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Jan 10, 2019

കൊച്ചി> ഇന്ത്യന്‍ ഒളിമ്പിക്ക് അസോസിയേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേരള ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് മാറ്റിയ സിംഗിള്‍ സെഞ്ചിന്റെ നടപടി ചോദ്യം ചെയ്ത് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുമ്പോഴാണ് വിമര്‍ശനം.

കേരള അസോസിയേഷന്റെ കേരളത്തിലെ വോട്ടര്‍മാരെ ഡല്‍ഹിയിലേക്ക് കൊണ്ടു പോവാന്‍ ചെലവാക്കുന്ന ലക്ഷങ്ങള്‍ കായിക താരങ്ങളെ പരിശീലിപിക്കാന്‍ ഉപയോഗിച്ചു കൂടെ. നിരുത്തരവാദിത്തപരമായാണ് പണം ചെലവാക്കുന്നത്.

സുരക്ഷാ പ്രശ്‌നങ്ങളാല്‍ കേരളത്തില്‍ വോട്ടെടുപ്പ് നടത്താന്‍ പറ്റില്ലെന്നു പറഞ്ഞു കേരളത്തിനു മേല്‍ ചെളി വാരിയെറിയാന്‍ സമ്മതിക്കില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. തുടര്‍ന്ന് അപ്പീല്‍ തള്ളി ഉത്തരവാവുകയായിരുന്നു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top