22 June Tuesday

എറണാകുളം ജില്ലയിൽ നാല്‌ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday May 14, 2021

കോഴിക്കോട്‌ കടലുണ്ടി കപ്പലങ്ങാടിയിൽ നിന്നുള്ള ചിത്രം. ഫോട്ടോ: ബിനുരാജ്‌

കൊച്ചി > ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ നാലു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൊച്ചി താലൂക്കിൽ മൂന്നും കണയന്നൂർ താലൂക്കിൽ ഒരു ക്യാമ്പുമാണ് തുറന്നത്. നാല് ക്യാമ്പുകളിലുമായി 8  കുടുംബങ്ങളിൽ നിന്നായി 6 പുരുഷന്മാരും 16 സ്ത്രീകളും 14  കുട്ടികളുമുൾപ്പടെ 36  അന്തേവാസികളാണുള്ളത് . ചെല്ലാനം സെന്റ് മേരീസ് ഹൈസ്കൂളിൽ പ്രവർത്തനം ആരംഭിച്ച ക്യാമ്പിൽ രണ്ടു കുടുംബങ്ങളിൽ നിന്നായി 3  പുരുഷന്മാരും 3 സ്ത്രീകളും 2 കുട്ടികളുമുൾപ്പടെ  8  പേരാണുള്ളത്.

കണ്ടങ്കടവ് സെന്റ് സേവിയേഴ്‌സിൽ ആരംഭിച്ച ക്യാമ്പിൽ ഒരു കുടുംബത്തിലെ ഒരു  പുരുഷനും  ഒരു  സ്ത്രീയും  3  കുട്ടികളുമുൾപ്പടെ അഞ്ചു പേരും  നായരമ്പലം ദേവിവിലാസം ഹൈസ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ 3  കുടുംബങ്ങളിൽ നിന്നായി   ഒരു പുരുഷനും 8 സ്ത്രീകളും 6 കുട്ടികളുമുൾപ്പടെ 15  പേരുമാണുള്ളത്. കണയന്നൂർ താലൂക്കിൽ കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ ആരംഭിച്ച ക്യാമ്പിൽ രണ്ടു കുടുംബങ്ങളിൽ നിന്നായി ഒരു പുരുഷനും  4 സ്ത്രീകളും 3 കുട്ടികളുമുൾപ്പടെ 8 പേരുമാണുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top