24 September Friday

വൃഷ്‌ടിപ്രദേശത്ത് കനത്ത മഴ;
പെരിങ്ങല്‍ക്കുത്ത് സ്ലൂയീസ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

മഴ കനത്തതോടെ നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം

ചാലക്കുടി > വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ പെരിങ്ങൽക്കു--ത്ത് ഡാമിന്റെ സ്ലൂവീസ് വാൽവ് തുറന്നു. ശനിയാഴ്ച പകൽ മൂന്നോടെയാണ് തുറന്നത്. ഉൾവനങ്ങളിൽ മഴ ഇപ്പോഴും ശക്തമാണ്.
 
വാൽവ് തുറന്നതോടെ ചാലക്കുടി പുഴയിലെ ജലവിതാനം ഉയർന്നു. പുഴയോരവാസികൾ ജാഗ്രത പുലർത്തണമെന്ന്‌ അറിയിപ്പ് നൽ‌കിയിട്ടുണ്ട്. എന്നാൽ വെള്ളപ്പൊക്ക ഭീഷണിയില്ലെന്നും അധികൃതർ അറിയിച്ചു. മഴ കനത്തതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞ് കവിഞ്ഞാണൊഴുകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top