20 November Wednesday

അറബിക്കടലിൽ ന്യൂനമർദം; അതിതീവ്ര മഴയ്‌ക്ക്‌ സാധ്യത, 7 ജില്ലകളിൽ ഇന്ന്‌ റെഡ്‌ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

തിരുവനന്തപുരം >   സംസ്ഥാനത്തെ ഏഴ്‌ ജില്ലകളിൽ തിങ്കളാഴ്‌ച റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു.  തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് റെഡ് അലർട്ട് . ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന്  അടുത്ത അഞ്ചു ദിവസങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 5 ജില്ലകളിൽ നാളെയും റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, എറണാകുളം, മലപ്പുറം,ഇടുക്കി  എന്നിവിടങ്ങളിലാണ്‌ ചൊവ്വാഴ്‌ച റെഡ്‌ അലർട്ട്‌.  കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്‌, വയനാട്‌ ജില്ലകളിൽ ഇന്ന്‌ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു.
 
 കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി. മണിക്കൂറില്‍ 40 കി.മീ വേഗതയുള്ള കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

മൽസ്യതൊഴിലാളികൾ  -കടലിൽ പോകരുത്

 
അറബിക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദ പ്രദേശത്തിൻറെ പ്രഭാവം മൂലം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാൽ . മൽസ്യത്തൊഴിലാളികൾ ബുധനാഴ്‌ച വരെ കടലിൽ പോകരുതെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

മണിക്കൂറിൽ 45 മുതൽ 55  കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ്  വീശാൻ സാധ്യതയുള്ള കേരള തീരത്തും കർണാടക തീരത്തും മഹാരാഷ്ട്ര തീരത്തും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ, മധ്യ-കിഴക്കൻ അറബിക്കടൽ പ്രദേങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും  മാലിദ്വീപ് തീരത്തും കൊമോറിൻ അതിനോട് ചേർന്നുള്ള സമുദ്ര പ്രദേശങ്ങളിലും മേൽപറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശിക്കുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top