22 October Tuesday

ഹരിതകേരളം: അഞ്ച് വര്‍ഷംകൊണ്ട് അഞ്ച് ലക്ഷം ഫലവൃക്ഷത്തൈകള്‍

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019

ഹരിത സഹകരണത്തിന്റെ തൃശൂര്‍ ജില്ലാതല ഉദ്ഘാടനം ചേലക്കരയില്‍ യു ആര്‍ പ്രദീപ് എംഎല്‍എ നിര്‍വഹിക്കുന്നു

ചേലക്കര> കേരള സര്‍ക്കാറിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന ഹരിതം കേരളത്തിന്റെ ജില്ലാതല ഉദ്ഘാടനം ചേലക്കരയില്‍ നടന്നു. യു ആര്‍ പ്രദീപ് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷനായി.

എം വി മനോജ്കുമാര്‍, ഇ വേണുഗോപാലമേനോന്‍, ടി ഹരിദാസ്,കെ മുരളീധരന്‍,സുകു കെ ഇട്ട്യേശന്‍, സിമ്മി ജി നായര്‍, വി ജെ ബെന്നി, ഡിബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി ജി നാരായണന്‍ സ്വാഗതവും പി ബി സിന്ധു നന്ദിയും പറഞ്ഞു. ചേലക്കര എസ്എംടി സ്‌കൂള്‍ അങ്കണത്തിലാണ് പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നട്ടത്.

 അഞ്ച് വര്‍ഷംകൊണ്ട് അഞ്ച് ലക്ഷം ഫലവൃക്ഷത്തൈകള്‍ നടുകയാണ് ലക്ഷ്യം. കശുമാവ് കൃഷിക്കാണ് ഈ വര്‍ഷം പ്രാധാന്യം നല്‍കുന്നത്.



 


പ്രധാന വാർത്തകൾ
 Top