18 September Wednesday

വഴിയോരക്കച്ചവടക്കാരായ സ്‌ത്രീകളെ മദ്യലഹരിയില്‍ അസഭ്യം പറഞ്ഞ കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

ഹരിപ്പാട് > പാതയോരത്ത് തട്ടുകട നടത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകരെ മദ്യലഹരിയില്‍ അസഭ്യം പറഞ്ഞ കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍. ഹരിപ്പാട് താമല്ലാക്കലാണ് സഭവം. ഹരിപ്പാട് ബ്‌ളോക്ക് കോണ്‍ഗ്രസ് ഐ ഓഫീസ് സെക്രട്ടറി പ്രമോദ്, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹരിക്കുട്ടന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. 

ഞായറാഴ്‌ച്ച വൈകിട്ടായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന കോണ്‍ഗ്രസുകാര്‍ സ്‌ത്രീകളെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തതോടെ  നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിലേല്‍പ്പിക്കുകയായിരുന്നു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top