26 January Wednesday

കൊച്ചി വിടണമെന്ന സ്വപ്‌നയുടെ അപേക്ഷയിൽവിധി 22ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 16, 2021

കൊച്ചി > നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ കൊച്ചി വിടാൻ അനുവദിക്കണമെന്ന ഹർജിയിൽ 22ന്‌ വിധി പറയും. ഈ ആവശ്യമുന്നയിച്ച്‌ എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ സ്വപ്‌ന അപേക്ഷ നൽകിയിരുന്നു.

സ്വർണക്കടത്ത്‌ കേസിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇഡി) രജിസ്‌റ്റർ ചെയ്‌ത കേസിൽ ഹൈക്കോടതി ജാമ്യം നൽകിയെങ്കിലും കൊച്ചി വിട്ടുപോകാൻ അനുവദിച്ചില്ല. തിരുവനന്തപുരം സ്വദേശിയാണെന്നും കൊച്ചി വിട്ടുപോകരുതെന്ന വ്യവസ്ഥയിൽ ഇളവ്‌ വേണമെന്നുമാണ്‌ അപേക്ഷ. സ്വപ്‌ന കേരളം വിട്ടുപോകരുതെന്ന രീതിയിൽ ജാമ്യവ്യവസ്ഥ ഇളവ്‌ വരുത്താമെന്ന നിലപാടിലാണ്‌ ഇഡി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top