ന്യൂഡൽഹി> കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിന് ജമ്മുകാശ്മീരിലേക്ക് പോകാൻ സുപ്രീംകോടതി അനുമതി നൽകി. കശ്മീരിൽ സന്ദർശനം നടത്താനുള്ള അനുമതി തേടി ഗുലാംനബി ആസാദ് സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയുടെ ഉത്തരവ്.
ശ്രീനഗർ, ബാരമുള്ള, അനന്ത്നാഗ്, ജമ്മു എന്നിവിടങ്ങളിൽ അദ്ദേഹത്തിന് സന്ദർശനം നടത്താം.
അതേസമയം, ഇവിടങ്ങളിൽ റാലികൾ സംഘടിപ്പിക്കുകയോ പ്രസംഗിക്കുകയോ ചെയ്യരുതെന്നും സുപ്രീംകോടതി നിർദേശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..