21 October Monday

നാല് മാസമായി തുടരുന്ന മഴ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി: ജി സുധാകരന്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019

ആലപ്പുഴ> കോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും നാല് മാസമായി തുടരുന്ന മഴ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായെന്ന് മനസിലാക്കണമെന്നും പൊതുമരാമത്ത്  മന്ത്രി ജി സുധാകരന്‍. ചേര്‍ത്തല അരൂക്കുറ്റിയില്‍ പൊതുപരിപാടിക്ക് ശേഷം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴക്കാലത്ത് റോഡ് നിര്‍മാണം നടത്തുന്നത് മാന്വലിന് വിരുദ്ധവും അഴിമതിയുമാകും. കൊച്ചി കോര്‍പറേഷന്റെ ഉള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡുകളും താറുമാറായിട്ടുണ്ട്. അവ ഒറ്റത്തവണ നന്നാക്കുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കും.

അതിന് 3000 കോടി രൂപ കണ്ടെത്തുന്നതിന് ധനവകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. കൊച്ചിയില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നയിടങ്ങളില്‍ റോഡ് തകരാറുണ്ട്. അവിടെ ടൈല്‍ വിരിക്കുന്നതിന് പണം അനുവദിച്ചിട്ടുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top