24 August Saturday

ദേശീയപാത വികസനത്തിൽ കേന്ദ്ര അവഗണന:മന്ത്രി ജി സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019

താമരശേരി
കേരളത്തിലെ ദേശീയപാത വികസനമുൾപ്പെടെ വിവിധ പദ്ധതികളോട് കേന്ദ്ര സർക്കാർ   കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. വയനാട‌് ചുരം റോഡിൽ പൂർത്തിയായ നവീകരണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
 ദേശീയപാത നാലുവരിയാക്കുന്ന പ്രവൃത്തിയുൾപ്പെടെ തുടങ്ങാൻ സംസ്ഥാനം സജ്ജമാണ്. എന്നാൽ ഒന്നര വർഷമായി ടെൻഡർ പോലും പൊട്ടിച്ചിട്ടില്ല. പല പ്രവൃത്തികളും കല്ലിട്ട് കഴിഞ്ഞെങ്കിലും പണി ആരംഭിക്കാൻ കേന്ദ്രം തയ്യാറായില്ല. എംപിമാർ വികസന കാര്യത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും കേരളത്തിനായി സംസാരിക്കണമെന്നും മന്ത്രി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top