02 December Friday

ധീരജ് കുടുംബസഹായനിധി മുഖ്യമന്ത്രി ഇന്ന്‌ കൈമാറും

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

ചെറുതോണി> രക്തസാക്ഷി ധീരജ് രാജേന്ദ്രന്‍ കുടുംബസഹായനിധി തിങ്കൾ പകല്‍ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറും. ഹുണ്ടിക പിരിവിലൂടെ ഇടുക്കി ജില്ലാ കമ്മിറ്റി സമാഹരിച്ച തുകയാണ്  ധീരജിന്റെ കുടുംബത്തിന്‌ കൈമാറുക.  ആക്രമണത്തിൽ പരിക്കേറ്റ എൻജിനിയറിങ് കോളേജ് വിദ്യാർഥികളായ അമലിനും അഭിജിത്തിനും തുടർവിദ്യാഭ്യാസ സഹായവും കൈമാറും. 

ജനുവരി 10നാണ് യൂത്ത് കോണ്‍​ഗ്രസ് ക്രിമിനല്‍സംഘം ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത്. കണ്ണൂർ തളിപ്പറമ്പ് തൃഛംബരത്തെ വീട്ടിൽ മൃതദേഹം സംസ്കരിക്കാൻ സാഹചര്യമില്ലാത്തിനാൽ സിപിഐ എം വിലയ്‍ക്കുവാങ്ങിയ എട്ടുസെന്റിലാണ് ചിതയൊരുങ്ങിയത്. അവിടെ ധീരജിന് സ്‍മാരകം ഉയരും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top