30 November Tuesday

ഡീസല്‍ വില നൂറിനരികെ: തുടര്‍ച്ചയായ 16- ാം ദിവസവും ഇന്ധനവില വര്‍ധനവ്

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021

തിരുവനന്തപുരം> സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിച്ചു.പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്.

ഡീസലിന് 97.76 രൂപയും പെട്രോളിന് 104.27 രൂപയുമാണ് കൊച്ചിയിലെ ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 106.08 രൂപയും ഡീസല്‍ 99.45 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 104.47 രൂപയും ഡീസലിന് 97.78 രൂപയുമാണ് വില.

 രണ്ടാഴ്ച കൊണ്ട് പെട്രോളിന് 2.67 രൂപയും ഡീസലിന് 3.39 രൂപയും കൂട്ടി. തുടര്‍ച്ചയായ 16 ാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും ഇന്ധനവില കൂടുമെന്നാണു വിലയിരുത്തല്‍.










 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top