06 July Wednesday

നികുതി കുറച്ചതിനൊപ്പം പെട്രോളിന്റെ അടിസ്ഥാന വില കൂട്ടി; കേന്ദ്ര നടപടിയെ തുറന്നുകാട്ടി മന്ത്രി കെ എൻ ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

തിരുവനന്തപുരം > സംസ്ഥാനത്ത് പെട്രോൾ വിലയിൽ പ്രതീക്ഷിച്ച കുറവുണ്ടാകാത്തതിന്റെ കാരണം വിശദമാക്കി മന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര നികുതി കുറച്ചതിനോടൊപ്പം പെട്രോളിന്റെ അടിസ്ഥാന വില 79 പൈസ വർദ്ധിപ്പിച്ചതാണ് വിലക്കുറവിലെ വ്യത്യാസത്തിന്‌ കാരണമെന്ന്‌ മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പെട്രോളിന്റെ കേന്ദ്ര നികുതി 8 രൂപ കുറച്ചതിനൊപ്പം സംസ്ഥാന സർക്കാർ  2.41 രൂപ സംസ്ഥാന നികുതിയും  കുറച്ചിരുന്നു. പെട്രോൾ വിലയിൽ 10.41 രൂപയുടെ ആനുകൂല്യമാണ് സംസ്ഥാനത്ത് ആകെ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 9.40 രൂപ മാത്രമേ പെട്രോൾ വിലയിൽ കുറവു വന്നിട്ടുള്ളൂ.  ഡീസൽ വിലയിലാകട്ടെ കേന്ദ്രവും സംസ്ഥാനവും നൽകിയ ഇളവ് പൂർണമായും ലഭിച്ചു.

ഈ വ്യത്യാസത്തിന്റെ കാരണം കേന്ദ്ര നികുതി കുറച്ചതിനോടൊപ്പം പെട്രോളിന്റെ അടിസ്ഥാന വില 79 പൈസ വർദ്ധിപ്പിച്ചതാണ്. ഈ രീതിയിൽ വില വർദ്ധനവ് കേന്ദ്ര സർക്കാർ അനുവദിക്കുകയാണെങ്കിൽ ഒരു മാസത്തിനുള്ളിൽതന്നെ ഇപ്പോഴുണ്ടായ നികുതി കുറവിന്റെ ആനുകൂല്യം ഇല്ലാതാവുകയും പഴയ വിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യുമെന്നുറപ്പാണെന്നും മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top