20 September Monday

ലഹരി മരുന്നുമായി നാല് പേര്‍ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021

തിരുവനന്തപുരം > നെയ്യാറ്റിൻകരയില്‍ ലക്ഷങ്ങൾ വില വരുന്ന ലഹരി മരുന്നുമായി നാല് പേര്‍ പിടിയിൽ. കുറ്റിയാണിക്കാട് സ്വദേശി കിരൺ, ഒറ്റശേഖര മംഗലം സ്വദേശികളായ ബിനിൽ, വിപിൻ മോഹൻ, കീഴാറ്റൂര്‍ സ്വദേശി ജോബി ജോസ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് എംഡിഎംഎയും നാലു കിലോ കഞ്ചാവും പിടിച്ചെടുത്തു. നിരവധി കേസിലെ പ്രതികളാണ്‌ ഇവരെന്ന്‌ പൊലീസ്‌ പറയുന്നു.

ആര്യങ്കോട്, പൂഴനാട്, കുറ്റിയാണിക്കാട് ഭാഗങ്ങളിൽ പൊലീസും, ആന്റി നാർക്കോട്ടിക് സെല്ലും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.  സംഘത്തിലുള്ള  മറ്റുള്ളവർക്കായി തിരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top