16 September Monday

മുഖ്യമന്ത്രിയുടെ വിദേശയാത്ര: ഹർജിക്കാരൻ നേരിട്ട്‌ ഹാജരാകണമെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019

കൊച്ചി> മുഖ്യമന്ത്രിയുടെ വിദേശ യാത്രകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയ കന്യാകുമാരി സ്വദേശി ഡി ഫ്രാൻസിസ് നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി.

കേസിനാവശ്യമായ രേഖകൾ വിവരാവകാശ നിയമപ്രകാരം സംഘടിപ്പിച്ചത് ഫ്രാൻസിസിന്റെ അഭിഭാഷകനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അഭിഭാഷകനെ ഇതിന് അനുവദിച്ചതിന്റെ രേഖകൾ ഹാജരാക്കാൻ കോടതി കഴിഞ്ഞ വാദം കേൾക്കലിൽ നിർദേശിച്ചിരുന്നു. അനുമതി പത്രത്തിന്റെ ഒറിജിനൽ അഭിഭാഷകൻ വെള്ളിയാഴ്ച്ച ഹാജരാക്കി.

ഒറിജിനൽ വിവരാവകാശ നിയമപ്രകാരമുള്ള അതോറിറ്റിയുടെ കൈവശമല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു. തുടർന്നാണ് ഹർജിക്കാരനോട് നേരിട്ട് ഹാജരാവാൻ നിർദേശിച്ചത്. ഈ മാസം ആറിന് ആധാർ കാർഡ്, പാസ്പോർട്ട്, വോട്ടർ കാർഡ് എന്നിവയുമായാണ് ഹാജരാവേണ്ടത്.


പ്രധാന വാർത്തകൾ
 Top