18 June Friday

വിദേശ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് കേരളത്തില്‍ ഉടന്‍ റെജിസ്‌ട്രേഷന്‍ നല്‍കുക

വെബ് ഡെസ്‌ക്‌Updated: Saturday May 8, 2021

കൊച്ചി> മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ( നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍) അംഗീകരിച്ച വിദേശ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ഇന്റന്‍ഷിപ്പ് പൂര്‍ത്തിയാക്കിയ ബിരുദധാരികള്‍ക്ക് കേരളത്തില്‍ പെര്‍മനന്റ് റെജിസ്‌ട്രേഷന്‍ നല്‍കാന്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ (TCMC) തയ്യാറാകണമെന്ന് ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ്  അസോസിയേഷന്‍  അഭ്യര്‍ത്ഥിച്ചു.

അഖിലേന്ത്യാ മെഡിക്കല്‍ കമ്മീഷന്‍ (NMC) അംഗീകരിച്ച വിദേശ രാജ്യങ്ങളില്‍ എംബിബിഎസ്  കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ്  പരീക്ഷ (FMGE) പാസാകണം. വിജയശതമാനം വളരെ കുറഞ്ഞ FMGE പരിക്ഷ പാസായവര്‍ക്കാണ് കേരളത്തില്‍ മാത്രം TCMC സ്ഥിരം റെജിസ്‌ടേഷന്‍ നല്‍കുന്നതിന് നിബന്ധനവക്കുന്നത്.

മെഡിക്കല്‍ കൗണ്‍സില്‍ നിയമപ്രകാരം ചൈനയുള്‍പ്പടെയുള്ള ചില രാജ്യങ്ങളില്‍ എംബിബിഎസ്  ഇന്റണ്‍ഷിപ്പുള്‍പ്പടെ പൂര്‍ത്തിയാക്കിയാല്‍ രാജ്യത്ത് വീണ്ടും ഇന്റണ്‍ഷിപ്പ് നടത്തേണ്ടതില്ല. എന്നാല്‍ കേരളത്തില്‍ 2018 ജനുവരി 1 മുതല്‍ അത്തരം ബിരുദധാരികള്‍ക്ക് വീണ്ടും രാജ്യത്ത് ഇന്റണ്‍ഷിപ്പ് നടത്തിയാല്‍ മാത്രമേ പെര്‍മനന്റ് റെജിസ്‌ട്രേഷന്‍ നല്‍കേണ്ടതുള്ളൂ എന്ന് തീരുമാനിച്ചു.

രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഈ നിയമം ബാധകമല്ല. അതുകൊണ്ട് തന്നെ മറ്റ് സംസ്ഥാന കൗണ്‍സിലുകളില്‍ റെജിസ്‌ട്രേഷന്‍ എടുക്കുന്നതിനോ അവിടെ പ്രവര്‍ത്തിക്കുന്നതിനോ ഇവര്‍ക്ക്  തടസമില്ല. അഖിലേന്ത്യാ മെഡിക്കല്‍ റെജ്‌സ്ട്രറിയിലും റെജിസ്ടര്‍ ചെയ്യാം.

2018 ജനുവരി 1 മുതല്‍ക്കാണ് കേരളത്തില്‍ ഇന്റണ്‍ഷിപ്പ് നിര്‍ബന്ധമാക്കിയതെങ്കിലും അതിന് മുന്‍പ് ബിരുദം നേടിയവര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് ഉള്‍പ്പടെയുള്ള ആശുപത്രികളില്‍ വര്‍ഷങ്ങള്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍/സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ എംഡി പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും സ്ഥിരം റെജിസ്‌ട്രേഷന്‍ നല്‍കണമെങ്കില്‍ വീണ്ടും ഒരു വര്‍ഷം നിര്‍ബന്ധന ഇന്റണ്‍ഷിപ്പ് നടത്തണമെന്നാണ് ടിസിഎംസി  നിഷ്‌കര്‍ഷിക്കുന്നത്

കേരളത്തില്‍ രൂക്ഷമായ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍, ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷമാകുന്ന സന്ദര്‍ഭത്തിലും, രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം വിദേശ മെഡിക്കല്‍ ബിരുദം നേടിയവര്‍ക്ക് പെര്‍മനന്റ് റെജിസ്‌ട്രേഷന്‍ നല്‍കാത്ത ടിസിഎംസി നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണ്.പിടിവാശി ഉപേക്ഷിച്ച് രാജ്യത്തെ നിലവിലുള്ള നിയമപ്രകാരം വിദേശത്ത് ഇന്റണ്‍ഷിപ്പ് ഉള്‍പ്പടെ പൂര്‍ത്തിയാക്കിയ എംബിബിഎസ്  ബിരുദധാരികള്‍ക്ക് റെജിസ്‌ട്രേഷന്‍ നല്‍കി മഹാമാരിക്കാലത്ത് കേരളത്തില്‍ സേവനമനുഷ്ടിക്കാന്‍ അനുവാദം നല്‍കണമെന്ന് ടിസിഎംസി അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നും അസോസിയേഷന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top