21 October Thursday
കേരളത്തിന് പുരസ്‌കാരത്തിളക്കം

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ 
രണ്ടാം സ്ഥാനം ; സര്‍ക്കാരിനുള്ള അം​ഗീകാരം : വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

 

തിരുവനന്തപുരം
കേന്ദ്ര സർക്കാറിന്റെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളം രണ്ടാം സ്ഥാനത്തെത്തിയത് സംസ്ഥാനത്തിന്റെ  മികച്ച ഭക്ഷ്യ സുരക്ഷാ പ്രവർത്തനങ്ങളുടെ ഫലമായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താൻ  പ്രവർത്തനങ്ങൾ നടക്കുന്നു. പരിശോധനയ്ക്കായി മൂന്ന് എൻഎബിഎൽ അക്രഡിറ്റഡ് ലാബാണുള്ളത്.  മൊബൈൽ പരിശോധനാ ലാബുകളുമുണ്ട്. ഗ്രാമങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ പഞ്ചായത്തുകളും സംഘടിപ്പിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.

ലൈസൻസും രജിസ്‌ട്രേഷനും, ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയുടെ മികവ്, മൊബൈൽ ലാബുകൾ, കുറ്റക്കാർക്കെതിരെ നടപടി, ബോധവൽക്കരണം എന്നിങ്ങനെ അഞ്ച് മാനദണ്ഡം പരിഗണിച്ചാണ് കേന്ദ്ര ഫുഡ് സേഫ്റ്റി ആൻഡ്‌ സ്റ്റാന്റേർഡ്‌സ് അതോറിറ്റി പുരസ്കാരം പ്രഖ്യാപിച്ചത്. ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയതാണ് പുരസ്‌കാരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top