കൊച്ചി > മീനുകളെ പിടിക്കുന്നതിനുള്ള കുറഞ്ഞ വലിപ്പം നിശ്ചയിക്കുന്ന പട്ടികയില്‍ 44 ഇനത്തെക്കൂടി ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയുടേതാണ് ശുപാര്‍ശ. ഇപ്പോള്‍ 14 ഇനം മീനാണ് പട്ടികയിലുള്ളത്. മീനുകളെ പിടിക്കുന്നതിനുള്ള കുറഞ്ഞ വലിപ്പം (മിനിമം ലീഗല്‍ സൈസ്) ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സിഎംഎഫ്ആര്‍ഐയില്‍ സംഘടിപ്പിച്ച ശില്‍പ്പശാല മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
കടലിലെ മത്സ്യസമ്പത്ത് കുറയുന്നത് മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതിനാലാണെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് പിടിക്കാവുന്ന 58 മല്‍സ്യയിനങ്ങള്‍ ഉള്‍പ്പെട്ട പട്ടിക സിഎംഎഫ്ആര്‍ഐ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇതില്‍ 14 ഇനം മാത്രമാണ് സര്‍ക്കാര്‍ ഉത്തരവില്‍പ്പെട്ടത്. മീന്‍പിടിത്തയാനങ്ങളുടെയും വലയുടെയും വലിപ്പവും പുതുക്കി നിശ്ചയിക്കണം, പുതിയ യാനങ്ങള്‍ക്ക് അനുവാദം നല്‍കാന്‍ പാടില്ല തുടങ്ങിയ 11 ഇന ആവശ്യവും ശില്‍പ്പശാലയില്‍ ഉയര്‍ന്നുവന്നു.
എംപിഇഡിഎയും നെറ്റ്ഫിഷും സംയുക്തമായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ എംപിഇഡിഎ ചെയര്‍മാന്‍ ഡോ. എ ജയതിലക് അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..