അരൂരിലെ ലോഡ്ജില്‍ തീപ്പിടിത്തം; 3 പേർക്ക് പരിക്ക്

അരൂർ > ചന്തിരൂരിൽ ലോഡ്ജിൽ തീപിടിത്തം. ഒരു ജീവനക്കാരിയും 2 ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ 3 പേർക്കു പരിക്ക്. സാരമായി പൊള്ളലേറ്റ ജീവനക്കാരി അരൂർ പള്ളിപ്പാടം വീട്ടിൽ രാജിയെ(47) എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പൊള്ളലേറ്റ ഇതര സംസ്ഥാന തൊഴിലാളികളെ അരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദേശീയപാതയോരത്ത് ചന്തിരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിനു സമീപമുള്ള മാധവൻ മെമ്മോറിയൽ ലോഡ്ജിലായിരുന്നു തിങ്കളാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു തീപിടിത്തം. അരൂർ, ചേർത്തല എന്നിവിടങ്ങളിലെ അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നു നാല് യൂണിറ്റ് സേന എത്തിയാണ് തീയണച്ചത്.









0 comments