കോഴിക്കോട്> കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്സില്‍ തീപിടിത്തം. കെട്ടിടം കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട രണ്ട് കാര്‍ കത്തിനശിച്ചു. ശനി രാവിലെ ആറേകാലോടെയാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെടുന്നത്.
അഗ്‌നിരക്ഷാ സേനയുടെ 20 ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. രാവിലെ ഒമ്പതോടെ തീ പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാനായി.
ഗ്രൗണ്ട് ഫ്‌ളോര്‍ ഉള്‍പ്പെടെ മൂന്നുനിലകളിലാണ് കെട്ടിടം. മൂന്നാം നിലയില്‍ ആനി ഹാള്‍ റോഡ് ഭാഗത്താണ് തീപിടിച്ചത്. സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. ചില്ല് പൊട്ടുന്നതുകേട്ട് നോക്കിയപ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.
തുടര്‍ന്ന് മാനേജരെയും അഗ്‌നിരക്ഷാസേനയേയും വിവരമറിയിച്ചു. ആദ്യം മൂന്ന് അഗ്‌നിരക്ഷാസേന യൂണിറ്റെത്തി. പിന്നീട് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നായി കൂടുതല്‍ യൂണിറ്റുകളെ എത്തിച്ചു. എട്ടു പേരുടെ സംഘമാണ് ആദ്യം അകത്തുകടന്നത്. മൂന്നാം നിലയിലെ പ്ലാസ്റ്റിക്കും തുണികളും കത്തി. തീ പൂര്‍ണമായി അണക്കാനായെന്നും കാരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണശേഷമേ പറയാനാകൂ എന്നും ജില്ലാ ഫയര്‍ ഓഫീസര്‍ കെ എം അഷ്റഫലി പറഞ്ഞു.
മാനേജരുടെയും സ്ഥാപനത്തിന്റെയും കാറുകളാണ് കത്തിയത്. നാശനഷ്ടം ഉള്‍പ്പെടെയുള്ളവ പിന്നീട് കണക്കാക്കും. മേയര്‍ ബീന ഫിലിപ്പ്, ഡെപ്യൂട്ടി കലക്ടര്‍ ഇ അനിതകുമാരി, എസിപി ബിജുരാജ് തുടങ്ങിയവരും സ്ഥലത്തെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..