22 September Sunday

VIDEO - എറണാകുളം ബ്രോഡ്‌വേയിൽ കടകളിൽ തീപിടിത്തം; തീപടരുന്നു

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019

കൊച്ചി> എറണാകുളത്തെ തിരക്കേറിയ ബോഡ്‌വേ മാർക്കറ്റിന്‌ തീപിടിച്ചു. നിരവധി കടകളുള്ള ഇവിടെ ഭദ്ര ടെക്‌റ്റൈൽ എന്ന തുണിക്കടയിലാണ്‌ തീ പിടിച്ചത്‌. തീ മറ്റ്‌ കടകളിലേക്കും പടരുകയാണ്‌.

തീ നിയന്ത്രണ വിധേയമാക്കുവാൻ ഫയർഫോഴസ്‌ ശ്രമം തുടങ്ങി. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ്‌ തീ കണ്ടത്‌. രാവിലെ ഒന്പതരയോടെയാണ്‌ തീ കണ്ടത്‌. ഇരുവശത്തു കടകൾ നിറഞ്ഞ ഇടുങ്ങിയ റോഡാണ്‌ ബ്രോഡ്‌വേയിലേത്‌. മൂന്ന്‌ നിലകളിലുള്ള തുണിക്കണ പൂർണമായി കത്തിനശിച്ചു.



ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. കടകളിൽനിന്ന്‌ ആളുകളെ ഒഴിപ്പിച്ചും നിരവധി ഗോഡൗണുകൾ ഈ പ്രദേശത്തുണ്ട്‌. എറണാകുളം മാർക്കറ്റ്‌ അടക്കം ബ്രോഡ്‌വേയിലാണ്‌.റിഫൈനറിയിൽനിന്നുമുള്ള ഫയർ എഞ്ചിനുകൾ സ്‌ഥലത്തേക്ക്‌ തിരിച്ചിട്ടുണ്ട്‌. നേവിയുടെ സഹായം തേടിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഫയർ ഫോഴ്‌സിന്റെ 12 യൂണിറ്റ്‌ സ്‌ഥലത്തുണ്ട്‌.

ഫയർഫോഴ്സിനൊപ്പം  ബ്രോഡ് വേയിലെ വിവിധ സ്ഥാപനങ്ങളിലെ വ്യാപാരികളും തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. കടകളിൽ നിന്നും തീ പിടിക്കാൻ സാധ്യതയുള്ള വസ്തുകൾ ഇവർ ചേർന്ന് പുറത്തേക്ക് മാറ്റി. അ​ഗ്നിബാധയിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. ഭദ്ര ടെക്സറ്റൈൽസ് സ്ഥിതി ചെയ്യുന്ന കെട്ടിട്ടം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണെന്ന് പ്രദേശത്തെ വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. മൊത്തക്കച്ചവടത്തിനായി വൻതോതിൽ തുണിത്തരങ്ങൾ സൂക്ഷിച്ചിരുന്നതിനാൽ വളരെ വേ​ഗതയിലാണ് ഇവിടെ തീപടർന്നത്. കട പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിടം പൂർണമായും കത്തി.തീപടർന്നതോടെ മേനക ജങ്‌ഷനിലടക്കം വലിയ ട്രാഫിക്‌ബ്ലോക്കാണുള്ളത്‌

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top