16 July Thursday

എംഎൽഎയുടെയും സിപിഐ എം നേതാവിന്റെയും പേരിൽ വ്യാജപ്രചരണം: യൂത്ത് ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

താനൂർ >ചാനലിൽ വന്ന വാർത്ത എഡിറ്റ് ചെയ്ത് വി അബ്ദുറഹിമാൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ എന്നിവരെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യൂത്ത് ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. തളിപ്പറമ്പ് സ്വദേശി കക്കുട്ടത്ത് പുതിയ പുരയിൽ സജീറാ(29)ണ് താനൂർ പൊലീസ് പിടിയിലായത്.

മദ്യം ലഭിക്കാത്തതിനെ തുടർന്ന് മലപ്പുറം ജില്ലയിൽരണ്ടുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്ന വാർത്തയിൽ വി അബ്ദുറഹ്മാൻ എംഎൽഎ, ഇ ജയൻ എന്നിവരുടെ ചിത്രം എഡിറ്റ് ചെയ്ത്  പ്രചരിപ്പിക്കുകയാണുണ്ടായത്. മാർച്ച് 29നാണ് പൊലീസിൽ പരാതി നൽകിയത്.

സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടാനായത്. തളിപ്പറമ്പ് പോലീസിന്റെ സഹായത്തിൽ താനൂരിലെത്തിച്ച പ്രതിയെ എസ്‌ഐ നവീൻ ഷാജും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top