06 December Friday

വ്യാജ നിയമബിരുദം: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

കൊച്ചി> വ്യാജ നിയമബിരുദം ഉപയോഗിച്ച് നെയ്യാറ്റിൻകരയിലും മറ്റു കോടതികളിലും പ്രാക്ടീസ് നടത്തിയെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

 തിരുവനന്തപുരം സ്വദേശി എം ജെ വിനോദിന്റെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് തള്ളിയത്.. ഗുരുതരമായ കുറ്റമാണിതെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രതി ഹൈക്കോടതിയിൽ പ്രാക്ടീസ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി വാക്കാൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top