24 September Friday

കല്ലായിയില്‍ റെയില്‍പാളത്തില്‍ സ്ഫോടക വസ്തു കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

കോഴിക്കോട്> കല്ലായിയില്‍ റെയില്‍പാളത്തില്‍ സ്ഫോടക വസ്തു കണ്ടെത്തി.സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഉന്നതപൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

സ്ഥലത്ത് പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന തുടരുകയാണ്.

ഇന്ന് രാവിലെയാണ് ഫുട്ബോള്‍ തോലിനുള്ളില്‍ സ്ഫോടക വസ്തു നിറച്ച രീതിയില്‍ റെയില്‍പാളത്തില്‍ കണ്ടെത്തിയത്. ഉടന്‍ സ്ഥലത്ത് പൊലീസ് എത്തുകയായിരുന്നു.റെയില്‍പാളത്തിന് സമീപത്തെ വീട്ടില്‍ അടുത്തിടെ വിവാഹം നടന്നിരുന്നു. അന്ന് പടക്കങ്ങള്‍ ഉള്‍പ്പടെ ഇവിടെ പൊട്ടിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

സമീപത്തെ വീടിന്റെ പരിസരത്തും പൊലീസ് പരിശോധന നടത്തുകയുണ്ടായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top