27 October Wednesday

യുഡിഎഫിന്‌ ഭരണം പോയി; ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫിന്റെ അവിശ്വാസം പാസ്സായി

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021

ഈരാറ്റുപേട്ട >  ഈരാറ്റുപേട്ട നഗരസഭയിൽ  യുഡിഎഫ് ചെയർപേഴ്‌സൺ സുഹ്‌റ അബ്‌ദുൾ ഖാദറിനെതിരെ എൽഡിഎഫ് നൽകിയ അവിശ്വാസം പാസ്സായി. 28 അംഗ നഗരസഭാ കൗൺസിലിൽ കോൺഗ്രസിൽ നിന്നും കൂറ് മാറിയ അൻസലന പരികുട്ടിയടക്കം 15 വോട്ട് എൽഡിഎഫിന് ലഭിച്ചു. വെൽഫയർ പാർട്ടിയുടെ അംഗങ്ങൾ ഉൾപ്പെടെ 13 യുഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

യുഡിഎഫ് ഭരണസമിതിയുടെ വികസന മുരടിപ്പും, സ്വജനപക്ഷപാതവും ചൂണ്ടികാട്ടിയാണ് എൽഡിഎഫ് അവിശ്വാസം നൽകിയത്. രാവിലെ 11-ന് കൗൺസിൽ ഹാളിൽ ആരംഭിച്ച ചർച്ചകൾക്ക് നഗരകാര്യ ജോയിന്റ് ഡയറക്‌ടർ ഹരികുമാർ റിട്ടേണിങ് ഓഫീസറായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top