29 September Friday

ഇ പി ജയരാജന്‍ വധശ്രമം: കെ സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജി എത്രയും വേഗം തീര്‍പ്പാക്കണം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

കൊച്ചി> ഇപി ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കണമെന്ന ആവശ്യം നിരസിച്ചതിരെ കെ സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജി  എത്രയും വേഗം തീര്‍പ്പാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.2017 മുതല്‍ കേസ് നിലവിലുണ്ടെന്നും പ്രതി ഓരോ കാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടിക്കൊണ്ടു പോവുകയാണന്നും എത്രയും വേഗം തീര്‍പ്പാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

  ഡല്‍ഹിയില്‍ പാര്‍ട്ടികോണ്‍ഗ്രസ് കഴിഞ്ഞ് മടങ്ങിയ ജയരാജന്  നേരെ ആന്ധ്രയിലെ ഓങ്കോളില്‍ തീവണ്ടിയില്‍വെച്ചായിരുന്നു വധശ്രമം. ആന്ധ്രയിലെ കേസിന് പുറമെ സുധാകരനെ പ്രതിയാക്കി തിരുവനന്തപുരത്തും കേസെടുക്കുകയായിരുന്നു. തൈക്കാട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഒരു കേസില്‍ രണ്ട് എഫ് ഐ ആര്‍ നിലനില്‍ക്കില്ലെന്ന സുധാകരന്റെ വാദം സെഷന്‍സ് കോടതി തള്ളുകയായിരുന്നു.

രണ്ടും രണ്ട് കേസാണന്ന് ചൂണ്ടിക്കാട്ടിയാണ് സുധാകരന്റെ ഹര്‍ജി സെഷന്‍സ് കോടതി തള്ളിയത്. കേസ് റദ്ദാക്കണമെന്ന സുധാകരന്റയും കൂട്ടുപ്രതി രാജീവന്റയും വിടുതല്‍ ഹര്‍ജിയാണ് മജിസ്‌ട്രേറ്റ് തള്ളിയത്. ഇതിനെതിരെയാണ് സുധാകരനും കൂട്ടുപ്രതിയും 2016ല്‍ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top