കാഞ്ഞിരപ്പള്ളി > അമല്‍ജ്യോതി കോളജിലെ എൻജിനിയറിങ് വിദ്യാർഥിനി ശ്രദ്ധയുടെ മരണത്തിൽ വനിതാ കമീഷൻ കേസെടുത്തു. പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാഞ്ഞിരപ്പള്ളി എസ്എച്ച്ഒയ്‌ക്ക് കമീഷൻ നിര്‍ദേശം നല്‍കി. വിഷയത്തിൽ സാങ്കേതിക സർവകലാശാലയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് കോളേജ് അധ്യാപകർക്കും അധികൃതർക്കുമെതിരെ സമരവുമായി വിദ്യാർഥികൾ രംഗത്തു വന്നിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..