25 August Sunday

കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കാര്യവട്ടം ക്യാമ്പസിലെ കാടിനുള്ളിൽ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

തിരുവനന്തപുരം> തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായ എംടെക് വിദ്യാർഥി ഷ്യാൻ  പത്മനാഭന്റെ മൃതദേഹമാണ് കാര്യവട്ടം സർവകലാശാല കാമ്പസിലെ കാട്ടിനുള്ളിൽ കണ്ടെത്തിയത്. സർവ്വകലാശാലയുടെ ജീവനക്കാർ പെട്രോളിങ്ങിന് കാട്ടിനുളളിൽ പോകുന്ന സമയം ശക്തമായ ദുർഗന്ധം അടിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് മൃതദേഹം കാട്ടിനുള്ളിൽ കണ്ടത്.

ഉടൻ തന്നെ കഴക്കൂട്ടം പൊലീസിനെ വിവരം അറിയിച്ചു. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ അരികിൽ നിന്ന് കിട്ടിയ ബാഗിനുള്ളിൽ പത്മനാഭന്റെ മൊബൈൽ ഫോണും പുസ്തകവും പൊലീസ് കണ്ടെത്തി. അതിൽ നിന്നാണ് മൃതദേഹം ശ്യാമിന്റേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.


പ്രധാന വാർത്തകൾ
 Top