16 August Tuesday

ഇഎംഎസിന്റെ ഭരണം എക്കാലവും മാതൃക; സർക്കാർ മുന്നോട്ടുവെയ്ക്കുന്നത് ഇഎംഎസ് തുടക്കം കുറിച്ച വികസന പദ്ധതികളെന്ന് മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jun 12, 2022

മലപ്പുറം> ഇ എം എസിന്റെ ഭരണം എക്കാലത്തും മാതൃകയാണെന്നും ഇ എം എസ് തുടക്കം കുറിച്ച വികസന പദ്ധതികളുടെ തുടർച്ചാണ് സർക്കാർ മുന്നോട്ട് വെയ്‌ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനിക കേരളത്തിന്റെ ശിൽപി എന്ന വിശേഷണം ഇ എം എസിന് മാത്രം അവകാശപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇ എം എസിന്റെ ലോകം ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐക്യ കേരളം എന്ന ആശയം മലയാളികൾക്കിടയിൽ സജീവമാക്കാൻ ഇ എം എസിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. പുത്തനത്താണി സി വി കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായി. സംഘാടക സമിതി ജനറൽ കൺവീനർ വി പി സക്കറിയ സ്വാഗതം പറഞ്ഞു.

ഡോ. കെ ടി ജലീൽ എംഎൽഎ, ഇ എം എസിന്റെ മകൾ ഇ എം രാധ, ടി കെ ഹംസ, ഡോ. ഹുസൈൻ രണ്ടത്താണി, ഡോ. എൻ എം മുജീബ് റഹ്മാൻ, കാഥികൻ തൃക്കുളം കൃഷ്ണ‌ൻ കുട്ടി, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ശ്രീരാമകൃഷ്ണൻ, പി നന്ദകുമാർ എംഎൽഎ, പി കെ സൈനബ, വി പി സാനു എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഇ എം എസ് സ്മാരക പ്രഭാഷണം നവോത്ഥാന കേരളവും ഇ എം എസും എന്ന വിഷയത്തിൽ ഡോ. സുനിൽ പി ഇളയിടം സംസാരിച്ചു. ഉച്ചയ്ക്കു ശേഷം ദേശീയത- ഫെഡറലിസം- മത നിരപേക്ഷത എന്ന വിഷയത്തിലാണ് ആദ്യ സെമിനാർ. പി ശ്രീരാമകൃഷ്ണൻ അധ്യക്ഷനാകും. പ്രകാശ് കാരാട്ട്, എം എ ബേബി, ഡോ. തോമസ് ഐസക്, ഡോ. ആർ ബിന്ദു എന്നിവർ സംസാരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top