28 February Sunday

ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് പ്രതിയല്ല; ഇഡിയുടെ നടപടി സംശയനിഴലില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021


ബംഗളൂരു > ബംഗളൂരു ലഹരിമരുന്ന്‌ കേസിൽ ബിനീഷ്‌ കോടിയേരി പ്രതിയല്ലെന്ന്‌ നാർക്കോട്ടിക്‌ കൺട്രോൾ ബ്യൂറോ. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിൽ ബിനീഷിന്റെ പേരില്ല. കേസിൽ അറസ്‌റ്റിലായ അനൂപ്‌ മുഹമ്മദിനെ മറയാക്കി ലഹരി ഇടപാടിലൂടെ ബിനീഷ്‌ പണം സമ്പാദിച്ചുവെന്ന ഇഡിയുടെ കുറ്റപത്രത്തിന്‌ വിരുദ്ധമാണ്‌ മയക്ക്‌മരുന്ന്‌ കേസ്‌ അന്വേഷിക്കുന്ന നാർക്കോട്ടിക്‌ കൺട്രോൾ ബ്യൂറോ(എൻസിബി)യുടെ കണ്ടെത്തൽ. രണ്ട്‌ കുറ്റപത്രങ്ങളും കോടതിയുടെ പരിഗണനയിലാണ്‌. ഇഡിയുടെ കേസിലാണ്‌ ബിനീഷിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇഡി സമർപ്പിച്ച കുറ്റപത്രത്തിലും ബിനീഷിന്റെ ജാമ്യാപേക്ഷയെ എതിർത്ത്‌ നൽകിയ റിപ്പോർട്ടുകളിലും ലഹരി ഇടപാടിലൂടെ പണം സമ്പാദിച്ചുവെന്നാണ്‌ ആരോപണം. ഇത്‌ തള്ളിയാണ്‌ ലഹരി മരുന്ന്‌ കേസിൽ ബിനീഷ്‌ പ്രതിയല്ലെന്ന്‌ എൻസിബി തന്നെ വ്യക്തമാക്കിയത്‌.

സാമ്പത്തിക സഹായം നൽകിയത്‌ ബിനീഷാണെന്ന‌ അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിനീഷിനെ ചോദ്യം ചെയ്‌തതായി എൻസിബിയുടെ കുറ്റപത്രത്തിലുണ്ട്‌. ബംഗളുരു സെഷൻസ്‌ കോടതി ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയിരിക്കുകയാണ്‌.

കഴിഞ്ഞ ആഗസ്‌തിലാണ്‌ ലഹരിമരുന്ന്‌ കേസ്‌ എൻസിബി രജിസ്‌റ്റർ ചെയ്‌തത്‌. ഇതേത്തുടർന്നാണ്‌ ഇഡി ബിനീഷിനെതിരെ കേസെടുത്തത്‌. അന്വേഷണത്തിലെ പ്രധാനഘട്ടം കഴിഞ്ഞപ്പോഴാണ്‌ ബിനീഷിനെ എൻസിബി ഒഴിവാക്കിയത്‌. ഇതോടെ ഇഡിയുടെ നടപടി കൂടുതൽ സംശയം ജനിപ്പിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top