15 May Saturday

ഇഡി നടപടിക്കെതിരായ കേസ്‌: ഹർജി വിധിപറയാൻ മാറ്റി

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021


കൊച്ചി
സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചെന്ന പ്രതി സന്ദീപ്‌നായരുടെ പരാതിയിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന ഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി. 16ന് കോടതി വിധി പറഞ്ഞേക്കും. കേസുകൾ തീർപ്പാകുംവരെ ഉദ്യോഗസ്ഥർക്കെതിരെ നടപടി പാടില്ലെന്ന ഇടക്കാല ഉത്തരവ്‌ തുടരും. നടപടി ഉണ്ടാകില്ലെന്ന്‌ സർക്കാർ  ഉറപ്പ്‌ നൽകിയിരുന്നു. ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണന്റെ ഹർജികളാണ് ജസ്റ്റിസ് വി ജി അരുൺ പരിഗണിച്ചത്. ഒരേ കുറ്റത്തിന്‌ ഒന്നിലധികം എഫ്ഐആർ പാടില്ലെന്ന ഇഡിയുടെ വാദം ശരിയാണെന്നും എന്നാൽ, ഇവിടെ കാര്യങ്ങൾ വ്യത്യസ്‌തമാണെന്നും ക്രൈംബ്രാഞ്ചിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരേൻ പി റാവൽ വ്യക്തമാക്കി.

സ്വതന്ത്ര കുറ്റങ്ങളുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്‌. ഒരേ പരാതിയിലല്ല. വ്യത്യസ്‌ത കുറ്റങ്ങൾക്ക് ഒന്നിലധികം കേസെടുക്കാമെന്ന് സുപ്രീംകോടതിയുടെ വിധിയുണ്ട്. രണ്ടു കേസിലും പ്രതി ഒരാളാണെങ്കിലും പരാതികൾ തമ്മിൽ സാമ്യമോ പരസ്പര ബന്ധമോ ഇല്ലെന്നും ക്രൈംബ്രാഞ്ച് ബോധിപ്പിച്ചു. ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായോ നിർബന്ധിച്ചതായോ സ്വപ്ന മജിസ്‌ട്രേട്ടിന്‌ മൊഴി നൽകിയിട്ടില്ലെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു. കേസിനു പിന്നിൽ അസാധാരണമായ പലതും ഉണ്ടെന്നും തുഷാർ മേത്ത ആരോപിച്ചു. സ്വപ്നയുടെ മൊഴിയുമായി ബന്ധപ്പെട്ട കേസിൽ വലിയ ഗൂഢാലോചന ഉണ്ടെന്ന് ഇഡിക്കുവേണ്ടി ഹാജരായ എ എസ് ജി രാജു വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top