21 February Friday

ഇ നാരായണൻ സ്‌മാരക അവാർഡ്‌ കെ ടി രാജീവിന്‌ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020

തലശേരി>  തലശേരി പ്രസ്‌ഫോറം കോ–ഫാർമയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ പ്രഥമ  ഇ നാരായണൻ സ്‌മാരക മാധ്യമപുരസ്‌കാരം ദേശാഭിമാനി കോട്ടയം ബ്യൂറോ ചീഫ്‌ കെ ടി രാജീവിന്‌ സമർപ്പിച്ചു. പ്രസ്‌ഫോറം ഹാളിൽ ചേർന്ന ചടങ്ങിൽ കോ–ഫാർമ ചെയർമാൻ എം പത്മനാഭൻ കൈമാറി. 10,001 രൂപയും പ്രശസ്‌തിപത്രവും ശിൽപവുമടങ്ങുന്നതാണ്‌  അവാർഡ്‌.

 പ്രസ്‌ഫോറം പ്രസിഡന്റ്‌ നവാസ്‌മേത്തർ അധ്യക്ഷനായി. അനീഷ്‌ പാതിരിയാട്‌ ആമുഖഭാഷണം നിർവഹിച്ചു. കോ–ഫാർമ എം ഡി ടി ഹരിദാസൻ, പി ദിനേശൻ, എൻ പ്രശാന്ത്‌, എൻ സിറാജുദ്ദീൻ, കെ പി ഷീജിത്ത്‌ എന്നിവർ സംസാരിച്ചു. സംസ്ഥാന സഹകരണയൂനിയൻ ചെയർമാനും പ്രമുഖ സഹകാരിയും ദേശാഭിമാനി മുൻ ലേഖകനുമായ ഇ നാരായണന്റെ സ്‌മരണക്ക്‌ പ്രസ്‌ഫോറം ഏർപ്പെടുത്തിയ പ്രഥമ അവാർഡാണിത്‌.

 
 


പ്രധാന വാർത്തകൾ
 Top