02 July Thursday

നായനാർക്ക്‌ സ്‌മരണാഞ്‌ജലി

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020


കണ്ണൂർ> മുൻ മുഖ്യമന്ത്രിയും കേരളീയമനസ്സുകളെ ആഴത്തിൽ സ്വാധീനിച്ച ജനനായകനുമായ ഇ കെ നായനാർക്ക്‌  സ്‌മരണാഞ്‌ജലി. കക്ഷിരാഷ്‌ട്രീയത്തിനതീതമായി ജനങ്ങൾ ആ നിർമല സ്‌നേഹസാന്നിധ്യത്തിന്റെ ഓർമകൾ നെഞ്ചേറ്റി.

നായനാരുടെ പതിനാറാം ചരമവാർഷികം സിപിഐ എം നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ആചരിച്ചു. കണ്ണൂർ പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപത്തിൽ രാവിലെ പാർടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി ഇ പി ജയരാജൻ, പി കെ ശ്രീമതി, ജില്ലാ സെക്രട്ടറി എം വി ജയരാജൻ എന്നിവർ പുഷ്‌പചക്രം അർപ്പിച്ചു. ഇ പി ജയരാജൻ അനുസ്‌മരണ പ്രഭാഷണം നടത്തി. എം വി ജയരാജൻ സ്വാഗതം പറഞ്ഞു.

ലോക്ക്‌ഡൗൺ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചുനടന്ന അനുസ്‌മരണ പരിപാടിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, കെ പി സഹദേവൻ, ടി വി രാജേഷ്‌ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം പ്രകാശൻ, കണ്ണൂർ ഏരിയാ സെക്രട്ടറി കെ പി സുധാകരൻ, പാപ്പിനിശേരി ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ, നായനാരുടെ മകൻ കെ പി കൃഷ്‌ണകുമാർ തുടങ്ങിയവരും പുഷ്‌പാർച്ചനയിൽ പങ്കെടുത്തു.ബർണശേരി നായനാർ അക്കാദമിയിൽ പി കെ ശ്രീമതി പതാക ഉയർത്തി.

കണ്ണൂർ ജില്ലയിലെ മുഴുവൻ ലോക്കൽ, ഏരിയാ കമ്മിറ്റി ഓഫീസുകളിലും പതാക ഉയർത്തി. നായനാരുടെ ഛായാചിത്രത്തില പുഷ്‌പാർച്ചനയുമുണ്ടായി.


പ്രധാന വാർത്തകൾ
 Top