19 August Friday

മുഖ്യമന്ത്രിക്ക്‌ നേരെ വധശ്രമം: കന്റോൺമെന്റ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 14, 2022

തിരുവനന്തപുരം>  മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ യൂത്ത്‌ കോൺ​ഗ്രസ് പ്രവർത്തകർ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാടെങ്ങും പ്രതിഷേധം. പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രം​ഗത്തെത്തി. ഗേറ്റിന് പുറത്തും ഡിവൈഎഫ്ഐ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യവും വിളിച്ചു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ അക്രമണത്തിൽ പ്രിതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പ്രകടനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് വി വസീഫ്, ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡൻറ് വി അനൂപ് എന്നിവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top