03 August Monday

വിദ്യാര്‍ഥികള്‍ക്ക് ടിവി നല്‍കാനെത്തി; തകര്‍ന്ന വീട്‌ പുതുപുത്തനാക്കി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

കടുത്തുരുത്തി> തകര്‍ന്നു വീഴാറായ ചോര്‍ന്നൊലിക്കുന്ന വീട് ഡിവൈഎഫ്‌ഐയുടെ  നേതൃത്വത്തില്‍  പുനര്‍നിര്‍മ്മിച്ചു.ഓണ്‍ലൈന്‍ പഠനത്തിനായി ടിവി ഇല്ലെന്നറിഞ്ഞ് വീട്ടിലെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് വിദ്യാര്‍ഥികളുടെ ചോര്‍ന്നൊലിച്ച വീട് കാണാനിടയായത്.

 വീടിന്റെ ശോചനീയാവസ്ഥ സിപിഐ എം ജില്ലാ കമ്മറ്റി  അംഗം പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിലിനെ  അറിയിച്ചു. പിന്നീട് ദ്രുതഗതിയില്‍   വീട് നിര്‍മ്മിച്ചു നല്‍കുകയായിരുന്നു. കടുത്തുരുത്തില്‍ താമസിക്കുന്ന ബൈജു ആരശ്ശേരിയുടെ വീടാണ്‌ പ്രവര്‍ത്തകര്‍ പുത്തന്‍ വീടാക്കി നില്‍കിയത്


  കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌ക്കൂളിലെ രണ്ട് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ടിവി  ഇല്ലെന്നറിഞ്ഞതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ  കൊടികുത്തി യൂണിറ്റ് കമ്മറ്റിയിലെ പ്രവര്‍ത്തകര്‍ കടുത്തുരുത്തി മാര്‍ക്കറ്റിന് സമീപമുള്ള ബൈജുവിന്റെ വീട്ടില്‍ ടി വി  യുമായി ചെന്നപ്പോഴാണ് വീടിന്റെ ശോചനീയവസ്ഥ മനസിലായത്. വീടിനകം നനഞ്ഞൊലിക്കുന്ന  നിലയിലായിരുന്നു.  ബിജു വീട്ടിലില്ലായിരുന്നു.

 രണ്ടു കിഡ്‌നിയും തകര്‍ന്ന് ഗുരുതരാവസ്ഥയില്‍ അദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിലിന്റേയും സഹകരണ ബാങ്ക് പ്രസിഡന്റ് കെ ജയകൃഷ്ണന്റെയും നേതൃത്വത്തില്‍ സിപിഐ എം  പ്രവര്‍ത്തകരും  ചേര്‍ന്ന് നാട്ടിലെ സുമനസുകളുടെ സഹകരണത്തോടെ വീട് പണി പൂര്‍ത്തീകരിച്ചത്.  റൂഫിങ് ഒഴികെയുള്ള മുഴുവന്‍ അറ്റകുറ്റ പണികളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്പൂര്‍ത്തിയാക്കിയത്‌


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top