22 October Tuesday

സഞ‌്ജീവ‌് ഭട്ടിന‌് ഐക്യദാർഢ്യം: ഡിവൈഎഫ‌്ഐ സാമൂഹ്യമാധ്യമ ക്യാമ്പയിൻ 26 മുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019

തിരുവനന്തപുരം> കള്ളക്കേസ‌് ചുമത്തി ജയിലിൽ അടച്ച ഗുജറാത്ത‌് മുൻ ഐപിഎസ‌് ഓഫീസർ സഞ‌്ജീവ‌് ഭട്ടിന‌് ഐക്യദാർഢ്യവുമായി വെള്ളിയാഴ‌്ച മുതൽ ഡിവൈഎഫ‌്ഐ സാമൂഹ്യമാധ്യമ ക്യാമ്പയിൻ ആരംഭിക്കുമെന്ന‌് അഖിലേന്ത്യാ പ്രസിഡന്റ‌് പി എ മുഹമ്മദ‌് റിയാസ‌് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഞ‌്ജീവ‌് ഭട്ടിനെതിരെയുള്ള ഭരണകൂട ഭീകരത അന്തർദേശീയ ശ്രദ്ധയിൽ എത്തിക്കും വിധത്തിലുള്ള ക്യാമ്പയിനാകും സംഘടിപ്പിക്കുക.

നീതിതേടിയുള്ള കുടുംബത്തിന്റെ പോരാട്ടത്തെ ഡിവൈഎഫ‌്ഐ പിന്തുണയ‌്ക്കും. ഡിവൈഎഫ‌്ഐയുടെ ലീഗൽ സബ‌്കമ്മിറ്റി നിയമപരമായ സഹായങ്ങൾ കുടുംബത്തിന‌് നൽകും. വിഷയത്തിൽ ഐക്യപ്പെടാൻ ആഗ്രഹിക്കുന്നവരെ ഉൾപ്പെടുത്തി യോജിച്ച പോരാട്ടത്തിന‌്  നേതൃത്വം നൽകും. ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ ‘ജസ‌്റ്റിസ‌് ഫോർ സഞ‌്ജീവ‌് ഭട്ട‌് ബാഡ‌്ജ‌്’ സഞ‌്ജീവ‌് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട‌് പ്രകാശനം ചെയ‌്തു. സഞ‌്ജീവ‌് ഭട്ടിന്റെ മകൻ ശന്തനു ഭട്ട‌്, ഡിവൈഎഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌് എസ‌് സതീഷ‌്, സെക്രട്ടറി എ എ റഹീം, ട്രഷറർ എസ‌് കെ സജീഷ‌്, സെക്രട്ടറിയറ്റംഗങ്ങളായ കെ പി പ്രമോഷ‌്, എസ‌് കവിത എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top