06 December Sunday

മാമ്പഴം ശേഖരിച്ച്‌ വിറ്റുകിട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

ആലപ്പുഴ > നാട്‌ നേരിടുന്ന ദുരിതത്തിൽ നിന്ന്‌ കരകയറാൻ നിരവധി പ്രവർത്തനങ്ങളാണ്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്‌. ഇതിൽ നിന്നെല്ലാം കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകുകയാണ്‌ വിവിധ സ്ഥലങ്ങളിലെ യൂണിറ്റുകൾ. വ്യത്യസ്‌തമായ രീതികളാണ്‌ പണം കണ്ടെത്താൻ ഇവർ സ്വീകരിക്കുന്നത്‌. മാമ്പഴം ശേഖരിച്ച്‌ വിറ്റ്‌ കിട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകിയ പ്രവർത്തനമാണ്‌ ഇന്ന്‌ ഏറെ ശ്രദ്ധിക്കപ്പെട്ടത്‌.

നാടൻ മാമ്പഴം ശേഖരിച്ച് വിറ്റാണ്‌ ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോർത്ത് മേഖലയിലെ നങ്ങേലി യൂണിറ്റിൻ്റെ നേതൃത്വത്തിൽ 2500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേയ്ക്ക് നൽകിയത്‌. ഡിവൈഎഫ്‌ഐ പ്രവർത്തകരായ പെൺകുട്ടികളാണ്‌ ഇത്‌ ഏറ്റെടുത്തത്‌. വിൽപ്പനയും ഇവർതന്നെ ആയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top