03 August Tuesday

ആറ്റിലേക്ക് ചാടിയ വില്ലേജ് ഓഫീസറെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Monday Jun 7, 2021

കോട്ടയം> മണിമല പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടിയ വില്ലേജ് ഓഫീസറെ കാണാതായി.രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ബാഗും ചെരുപ്പും പാലത്തിന് സമീപം വച്ചതിനുശേഷമാണ് ഇയാള്‍ ആറ്റിലേക്ക് ചാടിയത്. ബാഗില്‍ നിന്നും കിട്ടിയ ഐഡി കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.

ചങ്ങനാശേരി താലൂക്കിലെ സ്പെഷല്‍ വില്ലേജ് ഓഫീസര്‍ പത്തനാട് ഇടയപ്പാറ സ്വദേശി എന്‍.പ്രകാശാണ് വെള്ളത്തിലേക്ക് ചാടിയത്.വില്ലേജ് ഓഫീസര്‍ ചാടുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളി പിന്നാലെ ചാടി നീന്തി ഇയാളെ പിടിച്ചെങ്കിലും ശക്തമായ ഒഴുക്കുമൂലം കരയ്ക്കെത്തിക്കാന്‍ കഴിഞ്ഞില്ല.

പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top