28 November Monday

പുഴയില്‍ തോണി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

കണ്ണൂര്‍> കണ്ണൂര്‍ പുല്ലൂപ്പി കടവ് പുഴയില്‍ തോണി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ പ്രദേശവാസികളായ യുവാക്കളാണ് അപകടത്തില്‍ പെട്ടത്.കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.ഞായറാഴ്ച വൈകുന്നേരമാണ് പ്രദേശവാസികളായ മൂന്ന് യുവാക്കള്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയത്.

നേരം പുലര്‍ന്നിട്ടും മൂവരും തിരികെ എത്തിയില്ല.തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലിലാണ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.അത്താഴക്കുന്ന് സ്വദേശികളായ റമീസ്,അസറുദ്ദീന്‍ എന്ന അഷര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.കാണാതായ അസദിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top