28 November Sunday

കടലുണ്ടിപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു; ഒരാളെ കാണാതായി

സ്വന്തം ലേഖകൻUpdated: Thursday Oct 7, 2021

മലപ്പുറം> കടലുണ്ടിപ്പുഴയിൽ ഉമ്മത്തൂർ ആനക്കടവ്‌ പാലത്തിന്‌ സമീപം  കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മറ്റൊരു വിദ്യാർഥിയെ കാണാതായി. മലപ്പുറം സെന്റ്‌ ജെമ്മാസ്‌ സ്‌കൂളിന്‌ സമീപത്തെ താമരക്കുഴി മുള്ളൻമടയൻ മുഹമ്മദിന്റെ മകൻ മുഹമ്മദ്‌ ആഷിഫ്‌ (16)ആണ്‌ മരിച്ചത്‌. മേച്ചോത്ത്‌ അബ്ദുൾ മജീദിന്റെ മകൻ റെയാ (15)നെയാണ്‌ കാണാതായത്‌. വ്യാഴാഴ്‌ച വൈകിട്ട്‌ 5.20ഓടെയാണ്‌ സംഭവം.

കുളിക്കുന്നതിനിടെ കാൽവഴുതി ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ നിലവിളികേട്ട് പാലത്തിലൂടെ പോകുകയായിരുന്ന ഓട്ടോ ഡ്രൈവറും സമീപ വീടുകളിലെ സ്‌ത്രീകളുമാണ്‌ മറ്റുള്ളവരെ വിവരമറിയിച്ചത്‌. വൈകിട്ട്‌ ആറരയോടെ പാലത്തിന്‌ സമീപത്തായി ഫയർ ആൻഡ്‌ റെസ്‌ക്യൂ സ്‌കൂബ ടീമാണ്‌ മുഹമ്മദ്‌ ആഷിഫിന്റെ മൃതദേഹം കണ്ടെത്തിയത്‌.

മൃതദേഹം മലപ്പുറം താലൂക്ക്‌ ആശുപത്രി മോർച്ചറിയിൽ. റെയാനായുള്ള തെരച്ചിൽ വെളിച്ചക്കുറവും ഒഴുക്കുംമൂലം രാത്രി ഒമ്പതോടെ അവസാനിപ്പിച്ചു. ആഷിഫ്‌ മലപ്പുറം ഗവ. ബോയ്‌സ്‌ സ്‌കൂളിലെ പത്താം ക്ലാസ്‌ വിദ്യാർഥിയും റെയാൻ എംഎസ്‌പി സ്‌കൂളിൽ ഒമ്പതാം ക്ലാസ്‌ വിദ്യാർഥിയുമാണ്‌. സഫിയയാണ്‌ ആഷിഫിന്റെ ഉമ്മ. സഹോദരങ്ങൾ: അൻസാർ, അൽത്താഫ്‌, ആരിഫ്‌, അയ്യൂബ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top