23 April Friday

ഉന്നതവിദ്യാഭ്യാസ 
ഉന്നമനത്തിൽ ശ്രദ്ധിക്കണം : ഡോ. വി കെ രാമചന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021


തിരുവനന്തപുരം
ഉന്നത വിദ്യാഭ്യാസ മേഖലയെ മികച്ചതാക്കാൻ പാഠ്യപദ്ധതി പരിഷ്‌കരണവും സ്ഥാപന പരിഷ്‌കരണവുമടക്കം ഏഴ്‌ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്‌ ആസൂത്രണ ബോർഡ്‌ വൈസ്‌ ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ.  "അധ്വാന ശക്തിയും ജ്ഞാന സമൂഹവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഉന്നതവിദ്യാഭ്യാസത്തിനുള്ള മികച്ച കേന്ദ്രമായി കേരളം പൂർണമായി മാറിയിട്ടില്ല. ഇതിനായി വ്യക്തിപരമായും വിഷയപരമായുമുള്ള മാറ്റം ലഭ്യമാകുന്ന തരത്തിൽ പാഠ്യപദ്ധതി പരിഷ്‌കരണം, സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള പരിഷ്‌കരണവും നവീകരണവും, ഓൺലൈൻ കോഴ്‌സുകളുടെ സാധ്യത, ടീച്ചിങ്‌ ആൻഡ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടുകൾ തമ്മിലുള്ള വിനിമയ പദ്ധതികൾ, ക്യാമ്പസുകളിലെ ലൈബ്രറി നവീകരണവും ഐടി സൗകര്യങ്ങളും വർധിപ്പിക്കൽ,  ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാദേശികമായ ലഭ്യത –- ഒപ്പം ശാസ്‌ത്രീയവും ജനാധിപത്യപരവും മതേതരവുമായ സംസ്കാരം വളർത്തൽ, ഏറ്റവും താഴെത്തട്ടിൽ നിന്നുതന്നെ പുത്തൻ പദ്ധതികൾ ആവിഷ്‌കരിക്കുക തുടങ്ങി ഏഴ്‌ മേഖലയിൽ ശ്രദ്ധി‌ക്കണമെന്നും -ഡോ. വി കെ രാമചന്ദ്രൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top