25 September Friday

മുഖ്യമന്ത്രിക്ക്‌ വേട്ടയാടൽ പുത്തരിയല്ല: ഗീവർഗീസ് മാർ കൂറിലോസ്

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020

പത്തനംതിട്ട > മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് ശക്തമായ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്.  സ്വർണക്കടത്ത്‌ കേസിലെ യഥാർഥ രാജ്യദ്രോഹികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്ന കാര്യത്തിൽ ശ്രദ്ധിക്കേണ്ടവർ രാജ്യദ്രോഹത്തെ സെൻസേഷനലൈസ് ചെയ്തും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത്  ബാലിശമാണെന്ന്‌ മെത്രാപോലീത്താ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു. ഫെയ്‌സ്‌ബുക്ക്‌  പോസ്‌റ്റിൽനിന്ന്‌:

വേട്ടയാടപ്പെടൽ പുത്തരിയല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തെയും നെഞ്ചു വിരിച്ചും ശിരസ്സ് ഉയർത്തിപ്പിടിച്ചും തന്നെയാണ് നേരിടുന്നത്.  എത്ര ധീരമായിട്ടാണ് കേരളജനത തന്നെ ഏൽപ്പിച്ച കർത്തവ്യം, പ്രത്യേകിച്ച് ഒരു ദുരന്തമുഖത്ത് നിർവഹിച്ച് അദ്ദേഹം മുന്നോട്ട് പോകുന്നത്.ശിവശങ്കറിനെ ഇപ്പാൾ അറസ്റ്റ് ചെയ്യും, പ്രതിയാക്കും (ഭാവിയിൽ അങ്ങനെ സംഭവിച്ചാൽ കൂടി അദ്ദേഹത്തെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്) എന്നൊക്കെ ‘മുറിക്കുന്ന വാർത്തകൾ ‘ വരുമ്പോഴും നിർഭയം, ആത്മവിശ്വാസത്തോടെ ജനങ്ങളെ അഭിമുഖീകരിക്കാൻ ചങ്കുറപ്പുള്ള പിണറായി വിജയനെയാണ് ഈ ദിവസങ്ങളിൽ നാം കണ്ടത്. അന്വേഷണവും നിയമവും ആ വഴികളിൽ നീങ്ങട്ടെ. നമുക്ക് കോവിഡും വെള്ളപ്പൊക്കവും ഒക്കെ ശ്രദ്ധിച്ച് ജനങ്ങളുടെ രക്ഷയെ കരുതിയുള്ള ചർച്ചകളും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top