22 August Thursday

ദിവ്യ സ‌്പന്ദന ട്വിറ്ററിലുമില്ല ഇൻസ്റ്റയിലുമില്ല; കോൺഗ്രസ‌് വിടുകയാണെന്ന അഭ്യൂഹം ശക്തമാകുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019


കേന്ദ്രമന്ത്രി നിർമലാ സീതാരാമനെ അഭിനന്ദിച്ചതിനു പിന്നാലെ കോൺഗ്രസ‌് സോഷ്യൽ മീഡിയ വിഭാഗം ചുമതലയുള്ള ദിവ്യ സ‌്പന്ദനയുടെ ട്വിറ്റർ അക്കൗണ്ട‌് പിൻവലിച്ചു. ദിവ്യയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും പ്രവർത്തന രഹിതമായി.

ബിജെപിക്കെതിരെ രൂക്ഷ വിമർശങ്ങളുണ്ടായിരുന്ന ട്വീറ്റുകൾ എല്ലാം പിൻവലിച്ചതോടെ ദിവ്യ കോൺഗ്രസ‌് വിടുകയാണെന്ന അഭ്യൂഹവും ശക്തമായി. സംഭവത്തിൽ ദിവ്യയും കോൺഗ്രസും പ്രതികരിച്ചിട്ടില്ല.  രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം ഒഴിയാൻ തീരുമാനിച്ചതോടെ ഒരു മാസത്തേക്ക‌് ചാനൽ ചർച്ചകളിൽ വക്താക്കൾ പങ്കെടുക്കില്ലെന്ന‌് കോൺഗ്രസ‌് അറിയിച്ചിരുന്നു. തീരുമാനവുമായി സംഭവത്തിന‌് ബന്ധമുണ്ടോ എന്നും വ്യക്തമല്ല. ലോക‌്സഭാ തെരഞ്ഞെടുപ്പിലെ മോശംപ്രകടനത്തിനു പിന്നാലെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ടീമിൽനിന്ന‌് ദിവ്യ പുറത്തുപോയോയെന്നാണ‌് സംശയം. എന്നാൽ, ഇത‌് ശരിയല്ലെന്ന‌് വാർത്താ ഏജൻസിയോട‌് ദിവ്യ പ്രതികരിച്ചു. ദിവ്യക്കു പിന്നാലെ കോൺഗ്രസ‌് സോഷ്യൽ മീഡിയ വിഭാഗത്തിൽ അംഗമായ ചിരാഗ‌് പട‌്നായിക്കിന്റെ ട്വിറ്റർ അക്കൗണ്ടും പിൻവലിച്ചു. 

മുൻ സഹപ്രവർത്തകയോട‌് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ചിരാഗിനെ കഴിഞ്ഞയാഴ‌്ച ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ചിരാഗിനെ പ്രതിരോധിക്കുന്ന നിലപാടായിരുന്നു ദിവ്യ സ്വീകരിച്ചത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top