19 June Saturday
18ൽ താഴെയുള്ളവർക്ക്‌ റെംഡെസിവിർ നൽകേണ്ടതില്ലെന്നും ഡിജിഎച്ച്‌എസ്‌ നിർദേശം

അഞ്ച്‌ വയസ്സിൽ താഴെയുള്ളവർക്ക്‌ മാസ്‌ക് വേണ്ട ; 6–11 പ്രായത്തിലുള്ള കുട്ടികൾക്കും മാസ്‌ക് നിർബന്ധമല്ല

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021


അഞ്ച്‌ വയസ്സിൽ താഴെയുള്ള കുട്ടികൾ കോവിഡ്‌ പ്രതിരോധത്തിന്‌ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന്‌ ഡയറക്ടറേറ്റ്‌ ജനറൽ ഓഫ്‌ ഹെൽത്ത്‌ സർവീസ്‌ (ഡിജിഎച്ച്‌എസ്‌).  6–-11 പ്രായത്തിലുള്ള കുട്ടികൾക്കും മാസ്‌ക് നിർബന്ധമല്ല. 12 വയസ്സിന്‌ മുകളിലുള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. നേരത്തേ രണ്ട്‌ വയസ്സിന്‌ താഴെയുള്ള കുട്ടികളെ മാത്രമാണ്‌ മാസ്‌ക് ധരിക്കുന്നതിൽനിന്ന്‌ ഒഴിവാക്കിയിരുന്നത്‌. 18 വയസ്സിൽ താഴെയുള്ളവർക്ക്‌ റെംഡെസിവിർ മരുന്ന്‌ നൽകേണ്ടതില്ലെന്നും നിർദേശമുണ്ട്‌. തീവ്രമായ ബാക്‌ടീരിയൽ അണുബാധയുണ്ടെന്ന്‌ തെളിയുകയോ ശക്തമായ സംശയം ഉയരുകയോ ചെയ്യുന്ന ഘട്ടത്തിൽ മാത്രമേ ആന്റിമൈക്രോബിയൽ ചികിത്സ ആവശ്യമുള്ളൂ.

മറ്റ്‌ പ്രധാന നിർദേശങ്ങൾ
എച്ച്‌ആർസിടി സ്‌കാൻ യുക്തിപരമാക്കുക. ഗുരുതര രോഗികൾക്കും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കാര്യമായ ലക്ഷണമുള്ളവരിലുംമാത്രം ശരിയായ മേൽനോട്ടത്തോടെ സ്‌റ്റിറോയിഡ്‌ പ്രയോഗം. കോവിഡ്‌ പോസിറ്റീവാകുന്ന കുട്ടികൾക്ക്‌ രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പ്രത്യേക മരുന്നുകളുടെ ആവശ്യമില്ല. ശരിയായ കോവിഡ്‌ പെരുമാറ്റ രീതിയും പോഷകസമൃദ്ധമായ ഭക്ഷണവും മതി. നേരിയ ലക്ഷണമുണ്ടെങ്കിൽ പാരസെറ്റാമോൾ നൽകാം. അൽപ്പം കൂടിയ ലക്ഷണമുള്ള 12 വയസ്സിന്‌ മുകളിലുള്ളവരെ ഓക്‌സിജൻ നില അറിയുന്നതിനും മറ്റും ആറു മിനിറ്റ്‌ നടത്ത പരിശോധനയ്‌ക്ക്‌ വിധേയമാക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top