29 October Thursday

അറബിക്കടലിൽ ന്യൂനമർദം; മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ല, ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Monday Sep 7, 2020

തിരുവനന്തപുരം > അറബിക്കടലിൽ ന്യൂനമർദം രൂപം പ്രാപിച്ചതിനെ തുടര്‍ന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും  കേരളതീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ലെന്നെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്‍റെ മുന്നറിയിപ്പ്.

കേരള തീരം,കർണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ  മണിക്കൂറിൽ 50 മുതൽ 60  കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും ആരും കടലിൽ പോകാൻ പാടുള്ളതല്ലെന്നാണ് നിര്‍ദ്ദേശം.

കേരള തീരത്ത് 2.8  മുതൽ 4.6  മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും  വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതമാക്കി വെക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പ്രത്യേക ജാഗ്രത നിർദേശം

07-09-2020 മുതൽ 11-09-2020 വരെ : തെക്ക്-പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55  കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

 08-09-2020  : കേരള തീരം,കർണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ  മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

09-09-2020 മുതൽ 11-09-2020 വരെ:കേരള തീരം,കർണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ  മണിക്കൂറിൽ 45  മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

09-09-2020 മുതൽ 11-09-2020 വരെ: കന്യാകുമാരി ,ഗൾഫ് ഓഫ് മാന്നാർ പ്രദേശങ്ങളിൽ  മണിക്കൂറിൽ 40   മുതൽ 50  കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

ഈ ദിവസങ്ങളിൽ മേല്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്‍റെ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

സെപ്റ്റംബർ 7 മുതൽ 9 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 2  മുതൽ 2.7  വരെ ഉയരത്തിൽ തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ഈ ദിവസങ്ങളിൽ ജാഗ്രത പുലർത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top