21 March Tuesday

എൻ കെ സുജിലേഷിന്‌ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

തിരുവനന്തപുരം> സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ മികച്ച പത്ര ഫീച്ചറിനുള്ള പുരസ്‌കാരം കണ്ണൂർ ദേശാഭിമാനി സീനീയർ റിപ്പോർട്ടർ എൻ കെ സുജിലേഷിന്‌. കണ്ണൂർ ജില്ലയിലെ ക്ഷീരസംഘങ്ങളുടെ മാതൃകാപരമായ പ്രവർത്തനങ്ങളും അതുവഴി ക്ഷീരമേഖലയിലുണ്ടായ ഉണർവും വിഷയമാക്കി ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച പരമ്പരയ്‌ക്കാണ്‌ പുരസ്‌കാരം.
 
മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടിന്‌ കൊച്ചി കൈരളി ന്യൂസിലെ കെ വി- ശ്യാമപ്രസാദും അർഹനായി. ജനയുഗം ചീഫ് ഫോട്ടോഗ്രാഫർ രാജേഷ് രാജേന്ദ്രനാണ്‌ മികച്ച വാർത്താചിത്ര പുരസ്‌കാരം. വാർത്താറിപ്പോർട്ടിനുള്ള അവാർഡ് എം മുജീബ് റഹിമാനും ലേഖനത്തിനുള്ള പുരസ്കാരം ഹരിതഭൂമി മാസികയിലെ ഡോ. എം മുഹമ്മദ് ആസിഫിനും റേഡിയോ ഫീച്ചറിനുള്ള പുരസ്‌കാരം കെ ശ്രീകാന്തിനും ദൃശ്യമാധ്യമ റിപ്പോർട്ട്‌ പ്രത്യേക പരാമർശം 24 ന്യൂസിലെ കെ എം ഷഹദ് റഹ്മാനും ദൃശ്യ മാധ്യമ ഫീച്ചറിനുള്ള പുരസ്‌കാരം മാതൃഭൂമിയിലെ കെ മധുവിനും മികച്ച ദൃശ്യമാധ്യമ ഡോക്യുമെന്ററിക്ക്‌ ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർക്കും ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top