13 August Thursday

2020ൽ ഡെങ്കി പടർന്നേക്കാം; ‘സ്‌പോട്ടി’ൽ തന്നെ തീർക്കണം

സ്വന്തം ലേഖകൻUpdated: Monday Dec 16, 2019

തിരുവനന്തപുരം > 2020ൽ സംസ്ഥാനത്ത്‌ ഡെങ്കിപ്പനി പടരാൻ സാധ്യതയെന്ന്‌ ആരോഗ്യവിദഗ്‌ധർ. കാലാവസ്ഥാവ്യതിയാനവും വൈറസുകളുടെ തുടർച്ചയായ ആക്രമണ സ്വഭാവവുമാണ്‌ വരുംവർഷം കേരളത്തിൽ ഡെങ്കിപ്പനി പടരാൻ സാധ്യത കൽപ്പിക്കുന്നത്‌.

2017 ലാണ്‌ കേരളത്തിൽ ഡെങ്കി രൂക്ഷമായത്‌. ഒപ്പം ചിക്കുൻഗുനിയയും വ്യാപകമായി. സർക്കാരും ആരോഗ്യവകുപ്പും തീവ്രശ്രമം നടത്തിയാണ്‌ പകർച്ചപ്പനികളെ പ്രതിരോധിച്ചത്‌. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ തുടർവർഷങ്ങളിൽ  ജനകീയ ശുചീകരണയജ്‌ഞം ‘ആരോഗ്യ ജാഗ്രത’യും നടപ്പാക്കി. 2017ൽ ഡെങ്കി വ്യാപകമായ പ്രദേശങ്ങളിൽ മൂന്ന്‌ വർഷം കഴിയുമ്പോൾ വീണ്ടും പടരാമെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം.

തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഡിസംബർ ആദ്യത്തോടെ ഡെങ്കിയും വൈറൽപ്പനികളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌ 2020 ൽ ഡെങ്കി പടരാനുള്ള സാധ്യതാറിപ്പോർട്ടുകളെ ശരിവയ്‌ക്കുന്നതാണ്‌. പകർച്ചപ്പനി പ്രതിരോധം ഊർജിതമാക്കി. പരിസരശുചീകരണവും കൊതുക്‌ നിവാരണവും ജനകീയ സഹകരണത്തോടെ നടത്തണമെന്ന്‌ നിർദേശമുണ്ട്‌.  മുമ്പ്‌ പടർന്ന പ്രദേശങ്ങളുടെ സ്‌പോട്ട്‌ മാപ്പ്‌ തയ്യാറാക്കിയിട്ടുണ്ട്‌. ഈ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകും. ആവശ്യമെങ്കിൽ പ്രത്യേകവാർഡ്‌ ഒരുക്കും. മരുന്നുലഭ്യത ഉറപ്പാക്കാൻ മെഡിക്കൽ സർവീസസ്‌ കോർപറേഷനും നിർദേശം നൽകി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top