26 September Saturday

കനത്തമഴയിൽ വീട്‌ തകർന്ന്‌ വൃദ്ധൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

പട്ടാമ്പി > ഓങ്ങല്ലൂർ പഞ്ചായത്തിലെ പോക്കുപ്പടിയിൽ  കനത്ത മഴയിൽ വീട് തകർന്ന്  വൃദ്ധൻ മരിച്ചു.  പോക്കുപ്പടി കൂടമംഗലം നാലു സെൻ്റിൽ മച്ചിങ്ങത്തൊടി മൊയ്തീൻ കുട്ടി (മാനു -70) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം,

അപകടം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്ന മകൻ ഉമ്മർ,  ഭാര്യ സാജിത, അവരുടെ മക്കളായ ഷംന ഷറിൻ, ഷമീമ ഷറിൻ, മാഹമ്മദ് ഷമീൻ എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മുതുതല പഞ്ചായത്തിലെ കൊടുമുണ്ട സ്വദേശിയായ മൊയ്തീൻ കുട്ടി കഴിഞ്ഞ 40 വർഷമായി പോക്കുപ്പടിയിലാണ് താമസം.

ഭാര്യ: പരേതയായ ഉമ്മാച്ചുട്ടി. മറ്റുമക്കൾ:മുഹമ്മദലി, സഹീന, സാജിത, റഹ്മത്ത്, അസീന, താഹിറ, സൽമത്ത്. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വില ഇരുത്തി.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top